WhatsApp Images





























  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • Twitter
  • RSS

ചിട്ടി തട്ടിപ്പ് ; ടി വി അവതാരക അറസ്റ്റില്‍



മുംബൈ : ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ടി വി അവതാരക അറസ്റ്റില്‍ . മുംബൈ സ്വദേശിനിയായ ടെലിവിഷന്‍ താരവും മോഡലും കൂടിയായ പ്രീതി ഭാട്ടിയയെയാണ് സിബിഐ അറസ്റ്റു ചെയ്തത്. ഒഡീഷയിലെ അര്‍ഥ തത്വ (എ.ടി)ഗ്രൂപ്പിന്റെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് .എ.ടി ഗ്രൂപ്പ് മേധാവി പ്രദീപ് സേത്തിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് പ്രീതിയെ അറസ്റ്റ് ചെയ്തത് .


കേസില്‍ ഭാട്ടിയയെ അഞ്ചു തവണ സിബിഐ ഭുവനേശ്വര്‍ ഓഫീസില്‍ വച്ച് ചോദ്യം ചെയ്തിരുന്നു.എ.ടി ഗ്രൂപ്പിലെ നിക്ഷേപങ്ങള്‍ ഭാട്ടിയയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്കും വ്യക്തിഗത അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റിയതായി സിബിഐ കണ്ടെത്തിയിരുന്നു.ഭാട്ടിയയും സേത്തിയും ചേര്‍ന്ന് മുംബൈയില്‍ പ്രിസം ഹൈറ്റ്‌സ് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി നടത്തുന്നുണ്ടെന്നും സിബിഐ കണ്ടെത്തി.

ഭാട്ടിയയുടെ വസതികളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡും നടന്നിരുന്നു.കേസുമായി ബന്ധപ്പെട്ട് മുന്‍ ഒഡീഷ മുന്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് മൊഹന്തി, മൂന്ന് മാധ്യമ സ്ഥാപന ഉടമകള്‍ എന്നിവരടക്കം ഏഴു പേര്‍ അറസ്റ്റിലായിരുന്നു. എ.ടി ഗ്രൂപ്പ് 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • Twitter
  • RSS

എബോള പകര്‍ച്ചവ്യാധിക്കുള്ള പരീക്ഷണ മരുന്ന് മൃഗങ്ങളില്‍ വിജയിച്ചു



വാൻകൂവർ: എബോള വൈറസിനെതിരായ പരീക്ഷണ മരുന്ന് മൃഗങ്ങളിൽ വിജയിച്ചതായി റിപ്പോര്‍ട്ട്.

എബോള രോഗലക്ഷണം കാണിച്ച പതിനെട്ട് കുരങ്ങന്മാരിലാണ് മരുന്ന് പരീക്ഷിച്ചത്. സെഡ്മാപ്പ് എന്നു പേരുള്ള മരുന്ന് മൂന്ന് മുതൽ അ‍ഞ്ച് ദിവസം വരെയാണ് കുത്തിവെച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലുള്ള മാറ്റമാണ് കണ്ടതെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയിലെ പരീക്ഷണ തലവനായ ഗാരി കൊബിൻഗെർ പറ‍ഞ്ഞു. മരുന്ന് മനുഷ്യരിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് അറിവായിട്ടില്ല. മൃഗങ്ങളിൽ വിജയിച്ച സ്ഥിതിക്ക് വൈകാതെ മനുഷ്യരിലും ഇത് വിജയമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • Twitter
  • RSS

എസ്ബിഐയില്‍ എടിഎം സൗജന്യം 3 ഇടപാടുകള്‍ക്കുമാത്രം



മുംബൈ: എസ്ബിഐ സൗജന്യ എടിഎം ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 25,000 ല്‍താഴെ ബാലന്‍സ് എക്കൗണ്ടുകളിലുള്ളവര്‍ക്ക് പ്രതിമാസം നാല് തവണമാത്രമേ സൗജന്യ എടിഎം ഇടപാട് അനുവദിക്കുന്നുള്ളൂ. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവര്‍ക്ക് 3 തവണ മാത്രമാണ് സൗജന്യം..

25,000 ല്‍കൂടുതല്‍ ബാലന്‍സ് ബാങ്കിലുള്ളവര്‍ക്ക് ബാങ്കിന്റെ എടിഎമ്മില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. അതേസമയം മറ്റ് ബാങ്കുകളുടെ സൗജന്യ എടിഎം ഉപയോഗം മൂന്നായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ലക്ഷം രൂപ ബാലന്‍സുള്ളവര്‍ക്ക് രാജ്യത്തെ എടിഎമ്മുകളെല്ലാം സൗജന്യമായി ഉപയോഗിക്കാം.

ബാങ്കിന്റെ ബ്രാഞ്ചിലെത്തി പണം പണം പിന്‍വലിക്കുന്നതിനും ഇനി ഫീസ് ഈടാക്കും. പ്രതിമാസം നാല് തവണമാത്രമാണ് ഇതിനും സൗജന്യം അനുവദിച്ചിട്ടുള്ളത്.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • Twitter
  • RSS

ശ്രീനഗറില്‍ ഐസിന്‍റെ പതാകയേന്തി പ്രകടനം



ശ്രീനഗര്‍: ശ്രീനഗറില്‍ സുന്നി ഭീകരസംഘടനയായ ഐഎസിന്റെ പതാകകള്‍ വഹിച്ച് ഏതാനും പേര്‍ പ്രകടനം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു ശേഷം നൗഹാട്ടയിലെ ജാമിയ മസ്ജിദിനു മുന്നിലാണ് പതാകകള്‍ പ്രത്യക്ഷപ്പെട്ടത്.പള്ളിയുടെ കവാടത്തിനു മുകളില്‍ കയറി ഐഎസിന്റെ പതാക ഉയര്‍ത്തിക്കാട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഈദ് ദിനത്തില്‍ ഇന്ത്യന്‍ സുരക്ഷാ സൈന്യവും ശ്രീനഗറിലെ ജനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാക്കള്‍ ഐഎസിന്റെ പാതാകയേന്തി ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചിരുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • Twitter
  • RSS

മാരുതി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു



ന്യൂഡല്‍ഹി: മാരുതി സുസുക്കി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2010 മാര്‍ച്ചിനും 2013 ഓഗസ്റ്റിനുമിടയില്‍ വിറ്റഴിച്ച ഡിസയര്‍, സ്വിഫ്റ്റ്, റിറ്റ്‌സ് എന്നിവയുടെ ഡീസല്‍ വേരിയന്റെുകളെയാണ് കമ്പനി ഇപ്പോള്‍ തിരിച്ചുവിളിക്കുന്നത്.


വയറിങ് ഹാര്‍നെസ്സ് ഫിറ്റ്‌മെന്റിലെ കേടുപാടുകള്‍ തീര്‍ക്കാനാണ് മാരുതി വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. തിരിച്ചുവിളിച്ചിരിക്കുന്നതില്‍ 55,938 എണ്ണവും ഡിസയര്‍ ആണ്. 12,486 സ്വിഫ്റ്റുകളും 1,131 റിറ്റ്‌സ് കാറുകളും തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു. 2011 മാര്‍ച്ച് എട്ടിനും 2013 ഓഗസ്റ്റ് 11-നും ഇടയില്‍ വിറ്റ വാഹനങ്ങളാണിവ.

മാരുതി സുസുക്കി ഡീലര്‍മാര്‍ കുഴപ്പമുള്ള വാഹനങ്ങളുടെ ഉടമകളുമായി ബന്ധപ്പെടുമെന്നും ഡീലര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ സൗജന്യമായി കേടുപാടുകള്‍ തീര്‍ത്തു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തേ ഫ്യുവല്‍ ഫില്‍റ്റര്‍ നെക്കിലെ അപാകതയെ തുടര്‍ന്ന് 2013, നവംബര്‍ 12-നും 2014 ഫെബ്രുവരി 24-നുമിടയില്‍ വിറ്റ ഒരു ലക്ഷത്തിലേറെ എര്‍ട്ടിഗ, സ്വിഫ്റ്റ്, ഡിസയര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിച്ചിരുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • Twitter
  • RSS