മാരുതി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു
ന്യൂഡല്‍ഹി: മാരുതി സുസുക്കി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2010 മാര്‍ച്ചിനും 2013 ഓഗസ്റ്റിനുമിടയില്‍ വിറ്റഴിച്ച ഡിസയര്‍, സ്വിഫ്റ്റ്, റിറ്റ്‌സ് എന്നിവയുടെ ഡീസല്‍ വേരിയന്റെുകളെയാണ് കമ്പനി ഇപ്പോള്‍ തിരിച്ചുവിളിക്കുന്നത്.
വയറിങ് ഹാര്‍നെസ്സ് ഫിറ്റ്‌മെന്റിലെ കേടുപാടുകള്‍ തീര്‍ക്കാനാണ് മാരുതി വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. തിരിച്ചുവിളിച്ചിരിക്കുന്നതില്‍ 55,938 എണ്ണവും ഡിസയര്‍ ആണ്. 12,486 സ്വിഫ്റ്റുകളും 1,131 റിറ്റ്‌സ് കാറുകളും തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു. 2011 മാര്‍ച്ച് എട്ടിനും 2013 ഓഗസ്റ്റ് 11-നും ഇടയില്‍ വിറ്റ വാഹനങ്ങളാണിവ.
മാരുതി സുസുക്കി ഡീലര്‍മാര്‍ കുഴപ്പമുള്ള വാഹനങ്ങളുടെ ഉടമകളുമായി ബന്ധപ്പെടുമെന്നും ഡീലര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ സൗജന്യമായി കേടുപാടുകള്‍ തീര്‍ത്തു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തേ ഫ്യുവല്‍ ഫില്‍റ്റര്‍ നെക്കിലെ അപാകതയെ തുടര്‍ന്ന് 2013, നവംബര്‍ 12-നും 2014 ഫെബ്രുവരി 24-നുമിടയില്‍ വിറ്റ ഒരു ലക്ഷത്തിലേറെ എര്‍ട്ടിഗ, സ്വിഫ്റ്റ്, ഡിസയര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിച്ചിരുന്നു.
0 Response to "മാരുതി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു"
Post a Comment