ചിട്ടി തട്ടിപ്പ് ; ടി വി അവതാരക അറസ്റ്റില്‍
മുംബൈ : ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ടി വി അവതാരക അറസ്റ്റില്‍ . മുംബൈ സ്വദേശിനിയായ ടെലിവിഷന്‍ താരവും മോഡലും കൂടിയായ പ്രീതി ഭാട്ടിയയെയാണ് സിബിഐ അറസ്റ്റു ചെയ്തത്. ഒഡീഷയിലെ അര്‍ഥ തത്വ (എ.ടി)ഗ്രൂപ്പിന്റെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് .എ.ടി ഗ്രൂപ്പ് മേധാവി പ്രദീപ് സേത്തിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് പ്രീതിയെ അറസ്റ്റ് ചെയ്തത് .
കേസില്‍ ഭാട്ടിയയെ അഞ്ചു തവണ സിബിഐ ഭുവനേശ്വര്‍ ഓഫീസില്‍ വച്ച് ചോദ്യം ചെയ്തിരുന്നു.എ.ടി ഗ്രൂപ്പിലെ നിക്ഷേപങ്ങള്‍ ഭാട്ടിയയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്കും വ്യക്തിഗത അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റിയതായി സിബിഐ കണ്ടെത്തിയിരുന്നു.ഭാട്ടിയയും സേത്തിയും ചേര്‍ന്ന് മുംബൈയില്‍ പ്രിസം ഹൈറ്റ്‌സ് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി നടത്തുന്നുണ്ടെന്നും സിബിഐ കണ്ടെത്തി.
ഭാട്ടിയയുടെ വസതികളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡും നടന്നിരുന്നു.കേസുമായി ബന്ധപ്പെട്ട് മുന്‍ ഒഡീഷ മുന്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് മൊഹന്തി, മൂന്ന് മാധ്യമ സ്ഥാപന ഉടമകള്‍ എന്നിവരടക്കം ഏഴു പേര്‍ അറസ്റ്റിലായിരുന്നു. എ.ടി ഗ്രൂപ്പ് 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

0 Response to "ചിട്ടി തട്ടിപ്പ് ; ടി വി അവതാരക അറസ്റ്റില്‍"
Post a Comment