എബോള പകര്‍ച്ചവ്യാധിക്കുള്ള പരീക്ഷണ മരുന്ന് മൃഗങ്ങളില്‍ വിജയിച്ചു



വാൻകൂവർ: എബോള വൈറസിനെതിരായ പരീക്ഷണ മരുന്ന് മൃഗങ്ങളിൽ വിജയിച്ചതായി റിപ്പോര്‍ട്ട്.

എബോള രോഗലക്ഷണം കാണിച്ച പതിനെട്ട് കുരങ്ങന്മാരിലാണ് മരുന്ന് പരീക്ഷിച്ചത്. സെഡ്മാപ്പ് എന്നു പേരുള്ള മരുന്ന് മൂന്ന് മുതൽ അ‍ഞ്ച് ദിവസം വരെയാണ് കുത്തിവെച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലുള്ള മാറ്റമാണ് കണ്ടതെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയിലെ പരീക്ഷണ തലവനായ ഗാരി കൊബിൻഗെർ പറ‍ഞ്ഞു. മരുന്ന് മനുഷ്യരിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് അറിവായിട്ടില്ല. മൃഗങ്ങളിൽ വിജയിച്ച സ്ഥിതിക്ക് വൈകാതെ മനുഷ്യരിലും ഇത് വിജയമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • Twitter
  • RSS

0 Response to "എബോള പകര്‍ച്ചവ്യാധിക്കുള്ള പരീക്ഷണ മരുന്ന് മൃഗങ്ങളില്‍ വിജയിച്ചു"

Post a Comment